Thursday, October 20, 2011

അനാഥമായൊരു മുറിഞ്ഞ വാക്ക്...


സോഫമേല്‍ ചാരിക്കിടന്നു 
നൂറ്റാണ്ടുകള്‍ പഴക്കമില്ലാത്ത 
ഒരുപുത്തന്‍ വാക്ക് സ്വപ്നം കണ്ടു 
അപ്പോഴുണ്ടു വിദൂരതയില്‍ നിന്നെന്നപോലെ 
ഒരു വാക്കിന്റെ നേര്‍ത്ത ഗന്ധം 
നാസികയില്‍ കൊണ്ടു
ഉറക്കച്ചടവോടെ ഞാന്‍ എണീറ്റു പുറത്തുവന്നു 
മുറ്റത്തൊരു വാക്ക് ജനിച്ചുകിടക്കുന്നു 
അലസമായി ഞാനതുകൈവെള്ളയില്‍ പൊതിഞ്ഞെടുത്തു 
രഹസ്യമായി 
അകത്തു മേശമേല്‍ കൊണ്ടുപോയി കുത്തിനിര്‍ത്തി 
അര്‍ഥം തിരഞ്ഞുപിടിച്ചു തിരിച്ചുവന്നപ്പോള്‍ 
രണ്ടക്ഷരങ്ങള്‍ കളവുപോയി 
മുറിഞ്ഞ വാക്ക് ....മുറിഞ്ഞ അര്‍ഥം!

ബാക്കിവച്ച വാക്കിനെ തിരുകിക്കയറ്റാനായി
ഞാനൊരു വരി മെനഞ്ഞെടുത്തു
വരിക്കുള്ളില്‍ വാക്ക് ഞെരുങ്ങിയിരുന്നു ഞരങ്ങി 
വരിക്കു വാക്കിനോട് പ്രണയം തോന്നിയില്ല 
വാക്കിനു വരിയോടും... 
മുറിഞ്ഞ വാക്കിനെ വെര്‍പെടുത്തിയാലും
വരി പൂര്‍ണമായിരുന്നു, അര്‍ദ്ധപൂരിതമായിരുന്നു   
നിഷ്ഫലതയോര്‍ത്തു കരഞ്ഞുമടുത്ത വാക്ക് 
മുറിഞ്ഞ ശരീരത്തോടെ വേച്ച് വേച്ച് 
വരിയില്‍നിന്നുമിറങ്ങി നടന്നു 
അനാഥമായി....മൂകമായി.... 
അര്‍ഥം പകര്‍ന്നുനല്‍കാനായി...
അര്‍ദ്ധമില്ലാത്തൊരു വരിതേടി
ആരോ എഴുതിയുപേക്ഷിച്ചുപോയ ഒരുവരിതേടി...!!

18 comments:

  1. ആ വരിയ്ക്കായി ഞാനും കാത്തിരിക്കുന്നു
    നസ്നിന്റെ വിരല്‍തുമ്പില്‍ നിന്നുതിരുന്നതും കാത്തു..
    മനോഹരമായ സങ്കല്പം!

    വേദന വിഴുങ്ങിയ മുറിഞ്ഞ വാക്കുകളുടെ തേങ്ങലും മോഹവും
    നമ്മുടേത്‌ തന്നെയല്ലേ?
    മുഴുമിക്കാന്‍ വെമ്പും .. എന്നാല്‍ സുഖമുള്ള ആ നോവ്‌ നുണഞ്ഞിറക്കി,
    പുതു നാമ്പുകള്‍ കവിതയായി കിളിര്‍ക്കട്ടേ..

    വാക്കുകളെ പ്രണയിക്കുന്ന എന്‍റെ പ്രിയ കൂട്ടുകാരിക്ക് ഭാവുകങ്ങള്‍ :)

    ReplyDelete
  2. I would need a hindi teacher to read this one.
    I stopped by just to say HELLO THERE!

    ReplyDelete
  3. Thanks Pygma dear...ethra manoharamayi athu vayicheduthu...:-)
    I wanted to type the comment in Malayalam...but sheer inertia of English stood in between;)

    @Tariq Mian: It's Malayalam:-)Thanks a lot for dropping by to say hello! Have a nice weekend:-)

    @Fiona dear:he he... He tratado de la traducción ... pero no pudo capturar la esencia de la idea básica de que en la forma correcta .. así que dejó el esfuerzo;)
    Have a nice weekend:-)

    ReplyDelete
  4. മുറിഞ്ഞ വാക്കിന്റെ അര്‍ഥം കണ്ടുപിടിക്കുക എളുപ്പമല്ല..പക്ഷെ അനായാസമായി എഴുതി..ഭാവുകങ്ങള്‍..

    ReplyDelete
  5. പ്രിയപ്പെട്ട കൂട്ടുകാരി,
    ഇനിയും മനോഹരമായ വാക്കുകള്‍ തേടി വരും,കേട്ടോ!പ്രതീക്ഷകള്‍ കൈവിടരുത്!ചേരുംപടി ചേര്‍ക്കാന്‍ പറ്റില്ലെങ്കില്‍,ആ വാക്കുകള്‍ പടിയിറങ്ങി പൊയ്ക്കോട്ടേ !
    ആശയം വളരെ ഇഷ്ടപ്പെട്ടു!
    ഇനിയും എഴുതണം!
    സസ്നേഹം,
    അനു

    ReplyDelete
  6. @Suma: Thanks a lot:-)

    @Anupama: Thanks a lot for the visit and the lovely comment:-)

    ReplyDelete
  7. wow...thats some nice story that you wrote here...loved it... i didnt know you could write so well in malayalam :) hats off to you for such creativity...

    btw what have you written? :P as i cannot read it.... ingles porfavor.... have a nice week :)

    ReplyDelete
  8. he he... So there you are with all your mischief..." khali khopri shaitan ka ghar"! I tried for the translation but dropped the effort since I felt it's not conveying the idea properly...;)
    Read your guest post! Moving indeed! My regards:-)

    ReplyDelete
  9. Ah! now is there is away to decipher this? Like some sort of clues spread over your posts which can lead us poor non-Malayali readers to know what's going on?

    p.s. A translation is a must!

    ReplyDelete
  10. Sorry for it...it's just I love this language a bit more that there comes an urge to write in it at some point...the poem first occurred in Malayalam, so I just let it out as it is:-)I think I should try once more for the translation:-)

    ReplyDelete
  11. For me it is a cipher that needs a key to be decryption..i don't know whether i will be will be successful though :P

    ReplyDelete
  12. അര്‍ദ്ധമില്ലാത്തൊരു വരിതേടി
    ആരോ എഴുതിയുപേക്ഷിച്ചുപോയ ഒരുവരിതേടി...!!

    it's different ..... ഇഷ്ടപ്പെട്ടു!

    ReplyDelete
  13. And my sorrow is that I failed in it's translation! Thank you so much:-)

    ReplyDelete
  14. lovely....:)...your thoughts touch the inner us...the 'us' beneath all the useless pretensions..the useful performances...

    ReplyDelete
  15. പദവിന്യാസം അതുകൊണ്ടുടകുന്ന പദാര്‍ത്ഥം അതിന്റെ ധ്വനി അതുവഴിയുളവാകുന്ന രസം.. ഇത് തന്നെ കാവ്യ ധര്‍മ്മം. നന്നായിട്ടുണ്ട് ഇനിയും എഴുതുക.

    ReplyDelete
  16. Well done my boy :)

    ReplyDelete