മുഖത്തിന്റെ പുഞ്ചിരി കണ്ണാടിയില്‍ ചിതറിക്കിടക്കുന്നു...മുഖത്തിന്റെ പ്രതിഫലനം യഥാര്‍ത്ഥ മുഖത്തെ അയഥാര്‍ത്ഥമാക്കുന്നു. മുഖം മാത്രമല്ല മനസ്സിന്റെ വേരുകള്‍ പോലും അയഥാര്‍ത്ഥമായൊരു പ്രതിഫലനമാണെന്ന് തോന്നിപ്പോകുന്നു. യഥാര്‍ത്ഥ്യത്തെ അയഥാര്‍ത്ഥമാക്കുന്നതാണോ പ്രതിഫലനം? അതോ യാഥാര്‍ത്ഥ്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടുന്നതോ?
യാഥാര്‍ത്ഥ്യം നിലയ്ക്കാത്ത ശബ്ദം പോലെയാണ്. മൌനം ശബ്ദത്തിന്റെ നിലച്ചിലാണെന്നത് വെറും തോന്നലാണോ? ശബ്ദത്തിന്റെ തിളക്കത്തില്‍ മൌനത്തിന്റെ അഴല്‍ ഇരുട്ടില്‍ അലിഞ്ഞു പോകുന്നു. ഇരുട്ടില്‍ നിന്നും വെര്‍പെടുത്താനകാത്ത കറുത്ത മൌനം. മൌനം മൌനത്തിന്റെതായ രൂപം തിരഞ്ഞാല്‍ ? മൌനം എപ്പോഴും ഒരു ഇടവേള മാത്രമായിപ്പോകുന്നു. രണ്ടു ശബ്ദങ്ങല്‍ക്കിടയിലെ ഒരു ഇടവേള...രണ്ടു വാക്കുകള്‍ക്കിടയിലെ കൊച്ചു ശൂന്യത...ശബ്ദത്തിന്റെ നിഴല്‍ ...നിഴലുകള്‍ക്ക് യാഥാര്‍ത്ഥ്യത്തെക്കാള്‍ വ്യാപ്തിയും മൌനത്തിനു ശബ്ദത്തേക്കാള്‍ ആഴവുമുണ്ടോ? അളക്കാനകാത്ത രണ്ടു ഭിന്നതകളെ അളക്കാന്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥമെന്ന് സ്വയം ധരിക്കുന്ന അയാഥാര്‍ത്ഥ്യത്തിന്റെ വിഡ്ഢിത്തം ? മനസ്സ് പ്രതിഫലനങ്ങളില്‍ ചാരിനില്‍ക്കുന്നു...പ്രതിഫലനങ്ങളില്‍ ജീവിക്കുന്നു...പ്രതിഫലനങ്ങളില്‍ സ്വയം നഷ്ട്ടപ്പെടുന്നു. കണ്ണാടിയില്‍ ചിതറിക്കിടക്കുന്ന പുഞ്ചിരിക്ക് കൂടുതല്‍ സൗന്ദര്യം...പ്രതിഫലനങ്ങള്‍ അങ്ങനെ വിശ്വസിപ്പിക്കുന്നു...പെറുക്കിയെടുത്തു തിരികെ വയ്ക്കാന്‍ കഴിയാതെ ഉടഞ്ഞു ചിതറിപ്പോയ യാഥാര്‍ത്ഥ്യം...ശബ്ദത്തിന്റെ ഗര്‍ജനങ്ങളില്‍ സ്വയം നിശ്വാസമടക്കുന്ന മൌനം........
മൌനത്തിനു ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയും ..അത് കേള്‍ക്കാന്‍ കഴിഞ്ഞാല്‍ എല്ലാം യാഥാര്‍ത്ഥ്യമാകും..പ്രതിഫലനങ്ങള്‍ ആത്മാവിന്റെ ശബ്ദം ആണ്..:).നന്നായി എഴുതിയിരിക്കുന്നു ആശംസകള്‍..
ReplyDeletevow naz...malayalam? hope you will translate it for me...plzzz...
ReplyDelete@Suma dear: Lovely comment...thanks for it:-)
ReplyDelete@Femil: The translation you asked for is here...I enjoyed the translation:-) Check it out! for you..
This comment has been removed by the author.
ReplyDeleteOh.. now u switched language.. I had to call my mom and her specs to read it.. and well we loved it both me and my mom! great going..
ReplyDeleteHe he....just for a change...fell in love with Malayalam all of a sudden (always in love with it). So glad that you and your mom liked it....thanks dear:-)
ReplyDeleteYa.. my mom is ur fan now.. just like me.. :)
ReplyDeleteOh that's a big compliment...hope that I can rise up to the expected standards...feel like writing more and more...convey my regard to your mom...she must be a very sensible person...just like you:-)
ReplyDeleteനന്നായി എഴുതിയിരിക്കുന്നു !
ReplyDeleteമൌനം യാതാര്‍ത്ഥ്യം തന്നെ, പ്രതിഫലനങ്ങള്‍ ഇല്ലാത്ത യാതാര്‍ത്ഥ്യം..
വരാന്‍ വൈകിയത് ക്ഷമിക്കുമല്ലോ, ജീവിത പ്രതിഫലനങ്ങില്‍ പെട്ട് പോയി..
വീണ്ടും എഴുതൂ .. ആത്മാവിന്റെ യഥാര്‍ത്ഥ പ്രതിഫലനങ്ങള്‍ :)
Thanks Pygma dear...I always expect your relevant feed-backs, your interpretations give a new twist to my posts...thanks a lot dear...keep coming:-)
ReplyDeletemounamanu jeevidathinde vasantham
ReplyDeletemouniyakunnatiloode nee ninte athmaviloodeyan sanjarikkunnathu
i love silence
dear one of the greatest post
try to malayalam
Yeah...love to write in Malayalam, will try to write more....:-)
ReplyDelete